കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ കോന്നി നിയോജക മണ്ഡലം കൺവെൻഷൻ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ ഗർവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരെയും ,രാഷ്ട്രീയ പകപോക്കലിനായി എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കുന്ന നടപടികൾക്കെതിരേയും ഉള്ള വിധിയെഴുത്താക്കണം ഈ തിരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി, അഡ്വ.പഴകുളം മധു, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.വർഗീസ് മാമൻ, എ.ഷംസുദീൻ, അനീഷ് വരിക്കണ്ണാമല ,ജോർജ് മാമൻ കൊണ്ടൂർ -ജോർജ്ജ് കുന്നപ്പുഴ, മാത്യു കുളത്തിങ്കൽ, ഉമ്മൻ മാത്യു വടക്കേടത്ത്, പ്രൊഫ.ബാബു ചാക്കോ, അബ്ദുൾ മുത്തലിഫ്, റോബിൻ പീറ്റർ, എ.സുരേഷ്‌കുമാർ,വെട്ടൂർ ജ്യോതി പ്രസാദ്,സാമുവൽ കിഴക്കുപുറം, ദീനാമ്മ റോയി, ആർ.ദേവകുമാർ, സജികൊട്ടക്കാട്, ചിറ്റൂർ ശങ്കർ ,എലിസബത്ത് അബു, റജി പൂവത്തൂർ ,ജോസ് കൊന്നപ്പാറ,ഹരികുമാർ പൂതംകര. എസ് വി പ്രസന്നകുമാർ, മാത്യു ചെറിയാൻ, രാജീവ് മള്ളൂർ, റോജി ഏബ്രഹാം, പ്രവീൺ പ്ലാവിളയിൽ, രാജൻ പടിയറ, ശാന്തിജൻ ചൂരക്കുന്നേൽ, ഏബ്രഹാം ചെങ്ങറ, ജേക്കബ് മഠത്തിലേത്ത്, ശ്രീകോമളൻ മലയാലപ്പുഴ, തങ്കമ്മ, ശ്യാം.എസ് കോന്നി ടി എച് സിറാജുദ്ദീൻ, ഐവാൻ വകയാർ ,ജി.ശ്രീകുമാർ ,ഷിജു കുളത്തിങ്കൽ സൗദാറഹിം, റല്ലു.പി.രാജു.എന്നിവർ പ്രസംഗിച്ചു.