റാന്നി : കുരുമ്പൻമൂഴി പനംകുടന്ത അരുവിയുടെ സമീപം തോട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിന് സമീപവാസിയായ സ്ത്രീ തുണി കഴുകാൻ എത്തിയപ്പോഴാണ് രാജവെമ്പാല തോട്ടിലെ വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. വേനൽ കടുത്തതോടെ പരിസരവാസികൾ തുണി അലക്കാനും, കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലാണ് രാജവെമ്പാലയെ കണ്ടത്. നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയെത്തി രാജവെമ്പാലയെ വലയിലാക്കി. കുടമുരുട്ടി ചണ്ണ മേഖലയിൽ നിന്നും ഒരു വർഷത്തിന് ഇടയിൽ ഒരേ വീട്ടിൽ നിന്ന് മൂന്ന് രാജവെമ്പാലകളെ പിടികൂടിയിരുന്നു.