പത്തനംതിട്ട : അവശ്യ സേവന വിഭാഗത്തിൽ പെട്ടവരുടെ വോട്ടുകൾ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. തപാൽ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. പൊലീസ്,വനം, ജില്ലാ മെഡിക്കൽ ഓഫീസർ , ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ഹെൽത്ത് സർവീസ്, ട്രഷറി, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ, പോസ്റ്റ് ഓഫീസ്, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, മിൽമ, മാദ്ധ്യമ പ്രവർത്തകർ, റയിൽവേ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് അവശ്യസേവനത്തിൽ ഉൾപ്പെടുത്തി പോസ്റ്റൽ വോട്ടിന് അനുമതി നൽകിയിരിക്കുന്നത്. വോട്ടെടുപ്പ് തീയതിയിൽ ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കായാണ് അബ്‌സെന്റീ വോട്ടർമാരായി തപാൽ ബാലറ്റ് സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.