
പത്തനംതിട്ട : ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ) പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ നിർവഹിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്രക്കുറുപ്പ്, തിരുവല്ല സബ്കളക്ടർ സഫ്ന നസറുദ്ദീൻ, അടൂർ ആർ.ഡി.ഒ വി. ജയമോഹൻ, സ്വീപ് നോഡൽ ഓഫീസർ ബിനു രാജ് തുടങ്ങിയവർ പങ്കെടുത്തു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുകയും വോട്ടെടുപ്പിൽ പരാമവധി വോട്ടർമാരെ പങ്കാളികളാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.