തിരുവല്ല: ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ ഒന്നിൽ നിന്നും മൂന്നിലേക്ക് മാറ്റിവച്ച നടപടി സ്വാഗതം ചെയ്യുന്നതായി കേരളാ കൗൺസിൽ ഒഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അറിയിച്ചു. ഇത് സംബന്ധിച്ച് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക കേരളാ കൗൺസിൽ ഒഫ് ചർച്ചസ് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും അറിയിച്ചിരുന്നു.