23-forest-day1
കേരള വനംവന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റേയും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അന്തർദേശീയ വനദിനം പ്രിൻസിപ്പാൾ പ്രൊ. (ഡോ.) ബി. എസ്. കിഷോർ കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേരള വനംവന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബിന്റെയും ആഭിമുഖ്യത്തിൽ അന്തർദേശീയ വനദിനം ആചരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ബി. എസ്. കിഷോർ കുമാർ ഉദ്ഘാടനംചെയ്തു. ഹരി മാവേലിക്കര ക്ളാസെടുത്തു. കോർഡിനേറ്റർ പ്രൊഫ.വി.എസ്സ്.ജിജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഡി. വിനോദ്, പ്രൊഫ. വി.എസ് . പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേർഡേഴ്‌സിന്റെ സഹകരണത്തോടെ വന്യജീവി ഫോട്ടോ പ്രദർശനവും നടന്നു.