മുട്ടത്തുകോണം : മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നാളെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടക്കും.ജില്ലാ അന്ധതാ നിവാരണ സമിതിയുടെ പ്രധാന മേൽനോട്ടത്തിൽ നടക്കുന്ന ക്യാമ്പിൽ അരവിന്ദ് കണ്ണാശുപത്രിയുടെ തിരുനെൽവേലി ശാഖയിൽ നിന്ന് 20 ഓളം വിദഗ്ദ്ധർ പരിശോധനയ്ക്ക് എത്തും. ക്യാമ്പിൽ നിന്ന് തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ അന്ന് തന്നെ വൈകിട്ട് എല്ലാ ചെലവുകളും വഹിച്ച് തിരുനെൽവേലിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി തിരികെ ട്രയിൻ മാർഗം ചെങ്ങന്നൂരിൽ എത്തിക്കുമെന്ന് ഇലവുംതിട്ട ജനമൈത്രി പാെലീസും വി കെയർ ഫൗണ്ടേഷനും ഉൾപ്പെട്ട സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075517627 എന്ന വാട്സാപ്പ് ആൻഡ് കോൾ നമ്പരിൽ ബന്ധപ്പെടാം.