23-voters-day

പത്തനംതിട്ട: വോട്ടവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ആശയങ്ങളുമായി ബോധവത്കണ സന്ദേശ ചുവരെഴുത്ത് നടത്തി. തോട്ടുവ ഗവ എൽ പി എസിന് സമീപത്തായാണ് ചുവരെഴുത്ത്. നെഹ്രു യുവകേന്ദ്രയുടെയും കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ചുവരെഴുത്ത് നടത്തിയത്. കൈതയ്ക്കൽ ബൂത്ത് ലെവൽ ഓഫിസർ ബിജു വി ഉദ്ഘാടനം ചെയ്തു. വിമൽ കൈതയ്ക്കൽ അധ്യക്ഷത വഹിച്ചു. ജയകുമാർ പി, വിമൽ കുമാർ എസ്, ഷാനു ആർ അമ്പാരി,കെ വിശ്വമോഹനൻ, അഖിൽ എം, രഞ്ജിത്ത് ആർ, ചന്തു പ്രസന്നൻ, ഷിനു എന്നിവർ പ്രസംഗിച്ചു