c

അടൂർ : പത്തനംതിട്ട പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ വിജയത്തിനായി യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് അടൂർ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും. കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മുഖ്യപ്രഭാഷണം നിർവഹിക്കും. യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ.എസ് ശിവകുമാർ അദ്ധ്യക്ഷതവഹിക്കുമെന്ന് യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം ജനറൽ കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു.