അടൂർ : തുവയൂർ വടക്ക് നെടുംകുന്ന് മലനട ക്ഷേത്രത്തിൽ മലക്കുട ഉത്സവം 29 മുതൽ ഏപ്രിൽ അഞ്ച് വരെ നടക്കും. 27 മുതൽ ഏപ്രിൽ രണ്ടു വരെയാണ് സപ്താഹം. 26 ന് വൈകിട്ട് യജ്ഞവിളംബര ഘോഷയാത്ര. ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം റിട്ട.ഡി.എം.ഒ. ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്യും. മലനട ദേവസ്വം പ്രസിഡന്റ് പി. കെ. ബാബു ചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. 27മുതൽ .എല്ലാ ദിവസവും രാവിലെ 5.30 ന് ഗണപതി ഹോമം,12 ന് പ്രഭാഷണം,ഒന്നിന് അന്നദാനം.29 ന് പുന:പ്രതിഷ്ഠാ വാർഷികവും തൃക്കൊടിയേറ്റും. രാവിലെ ഏഴിന് പൊങ്കാല,12.30ന് കൊടിയേറ്റ് സദ്യ,7.30 ന് കൊടിയേറ്റ്. 30 ന് രാവിലെ ഒമ്പതിന് മൃത്യുഞ്ജയഹോമം,വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന. 31ന് 11 മുതൽ രുഗ്മിണീ സ്വയംവരം, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. ഏപ്രിൽ ഒന്നിന് വൈകിട്ട് 5.30 ന് മാതൃപൂജ. രണ്ടിന് രാവിലെ 10.30ന് ശുകപൂജ, നവഗ്രഹ പൂജ, രാത്രി ഏഴിന് കൈകൊട്ടിക്കളി. മൂന്നിന് വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി. നാലിന് വൈകിട്ട് 5ന് അൻപൊലി, രാത്രി 8.30ന് നാടൻ പാട്ടും നാട്ടുകലകളും, 11ന് മലനട കർമ്മപരിപാടികൾ, 5ന് വൈകിട്ട് 3 ന് കെട്ടുകാഴ്ച, 7ന് മലയൂട്ട് കർമ്മപരിപാടികൾ, 7.30 ന് കൊടിയിറക്ക്, 11ന് ഗാനമേള നടക്കുമെന്ന് ക്ഷേത്രം ജന്മി വിജയൻ ശ്രീമംഗലത്ത്, പ്രസിഡന്റ് പി.കെ.ബാബു ചന്ദ്രൻ , സെക്രട്ടറി കെ.ജി.പിള്ള, ട്രഷറർ ശാന്തൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.