കൊ​ടുമൺ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളം ഇല്ലാത്തതിനാൽ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിലെ അന്തേവാസികൾ ബുദ്ധിമുട്ടുന്നു. നൂറ്റി അമ്പതിൽപ്പരം അന്തേവാസികൾ ഇവിടെയുണ്ട്. ഇതുവഴിയുള്ള തോട്ടിലെ വെള്ളമായിരുന്നു ആശ്രയം. വേനൽ കനത്തതോടെ തോട് വറ്റി. കിണറും വറ്രി. വാട്ടർ അതോറിറ്റിയുടെ ടാങ്ക് പാണൂർ മുരുപ്പിലുണ്ട്. അച്ചൻകോവിലാറ്റിലെ താഴൂർ കടവിൽ നിന്നാണ് ഇതി​ലേക്കു വെള്ളം എത്തിക്കു​ന്നത്. പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളം എത്തുന്നില്ല. വെള്ളമില്ലാത്തതിനാൽ പ്രദേശത്തെ കാർഷികവിളകളും നശിച്ചു. വേനൽക്കാലത്തു പോലും പച്ചക്ക​റി​കൾക്കു പേരുകേട്ട നാടായിരുന്നു ഈ പ്രദേശങ്ങൾ.