photo
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്ഗ്രസ് കമ്മി​റ്റി പഞ്ചായത്ത് ഓഫിസ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മി​റ്റി പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എസ്.വി. പ്രസന്നകുമാർ, വിമൽ വള്ളിക്കോട് , കെ. ആർ. പ്രമോദ്, ജി. സുഭാഷ്, ബീന സോമൻ, റോസമ്മ ബാബുജി, ലിസി ജോൺസൺ, പദ്മബാലൻ , ആൻസി വർഗീസ്, സുമി ശ്രീലാൽ, വർഗീസ് കുത്തുകല്ലുംപാട്ട്, ഷിബു വള്ളിക്കോട്, ജോർജ് വർഗീസ് കൊടുമണ്ണേത്,വൈ.മണിലാൽ, കേണൽ ഉണ്ണികൃഷ്ണൻ നായർ,ജോസ് ചെറുവാഴത്തടത്തിൽ, സോമനാഥൻ നായർ, രവീന്ദ്രൻ നായർ വാഴമുട്ടം, പി. എം. ബാബുക്കുട്ടി, മധുസൂദനൻ കർത്താ എന്നിവർ പ്രസംഗിച്ചു.