sndp-1-
റാന്നി യൂണിയനിൽ നടന്ന വനിതാ സമ്മേളനം എസ്.എൻ.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജാ വിദ്യാധരൻ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു

റാന്നി : എസ്.എൻ.ഡി.പി യോഗം വനിതാസംഘം റാന്നി യൂണിയൻ തല വനിതാസമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ ഉന്നമനത്തിന് വനിതകൾ നൽകുന്ന സംഭാവനകൾ വലുതാണെന്നും വരുംതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ അമ്മമാരായ സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. സ്ത്രീകളെ മാറ്റി നിറുത്തിയിരുന്ന രീതികൾക്ക് മാറ്റം വന്നു തുടങ്ങി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾ ഉന്നത പദവികൾ അലങ്കരിക്കുന്ന കാഴ്ച ഇതിന് ഉദാഹരണമാണെന്നും അവർ പറഞ്ഞു. യൂണിയൻ വനിതാസംഘം അഡ്.കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, . യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ സംഘടനാ സന്ദേശം നൽകി.യൂണിയൻ വനിതാസംഘം അഡ്.കമ്മിറ്റി കൺവീനർ ഷീജാ വാസുദേവൻ സ്വാഗതവും യൂണിയൻ വനിതാസംഘം അഡ്,കമ്മിറ്റി ട്രഷറർ നിർമ്മലാ ജനാർദ്ധനൻ നന്ദിയും പറഞ്ഞു.