മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിൻ്റെ ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനും മുൻമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ചെങ്ങന്നൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ്, ടോമി കല്ലാനി, എം.മുരളി, കോശി എം കോശി, ജോസി സെബാസ്റ്റ്യൻ, അഡ്വ.എബി കുര്യാക്കോസ്, സുനിൽ പി ഉമ്മൻ, അഡ്വ.ഡി.വിജയകുമാർ, രാധേഷ് കണ്ണനൂർ, അഡ്വ.ഡി.നാഗേഷ് കുമാർ, രാജൻ കണ്ണാട്ട്, ജിജി പുന്തല, ബാബു വലിയവീടൻ, ഇ.വൈ മുഹമ്മദ് ഹനീഫ മൗലവി, അഡ്വ.കെ.ആർ മുരളീധരൻ, പി.എൻ നെടുവേലി, പി.വി ജോൺ, സണ്ണി കോവിലകം, തോമസ് ചാക്കോ, ജോജി ചെറിയാൻ, കെ.ദേവദാസ്, സുജ ജോൺ, അഡ്വ.കെ.ആർ സജീവൻ, സുജിത്ത് ശ്രീരംഗം, ഡോ.ഷിബു ഉമ്മൻ, വി.എസ് ബിജു, സി.എൻ പ്രസന്നകുമാർ, ജോൺസ് മാത്യു എണ്ണയ്ക്കാട്, അഡ്വ.ജോർജ് തോമസ്, കെ.വേണുഗോപാൽ, എന്നിവർ പ്രസംഗിച്ചു