
തിരുവല്ല: പ്രശസ്ത നൃത്താദ്ധ്യാപകനായ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടന്ന വംശീയാധിക്ഷേപത്തിൽ പി.ആർ.ഡി.എസ് ആചാര്യ കലാക്ഷേത്രം പ്രതിഷേധിച്ചു. സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ നിലനിൽക്കുന്ന വംശീയതയുടെയും ജാതി വെറിയുടെയും പ്രതീകാത്മക സവർണ ആൾരൂപമാണ് കലാമണ്ഡലം സത്യഭാമ. കേരളത്തിലെ സാമൂഹ്യ - സാംസ്കാരിക - ഉദ്യോഗ സ്ഥാപനങ്ങളിൽ ഇവരെപ്പോലെ ജീർണിച്ച മനസുള്ളവർ കയ്യടക്കി വച്ചിരിക്കുന്നിടത്തോളം കാലം കീഴാള സമൂഹങ്ങളിലെ പ്രതിഭകൾക്ക് വർണ്ണവെറിയെ നേരിടാതെ ഉയർന്നുവരാൻ സാധിക്കില്ല. പൊതുസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിനും വംശീയാധിക്ഷേപത്തിനും കർശന ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും കൺവീനർ എം.എസ്.വിജയൻ, സെക്രട്ടറി കെ.ശാന്തകുമാർ എന്നിവർ അറിയിച്ചു.