പത്തനംതിട്ട : വെട്ടൂർ ജംഗ്ഷന് സമീപം രണ്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. കോന്നി താഴം കൊപ്പാറ സ്വദേശി അനിയ്ക്ക് (45) ഗുരുതര പരിക്കേറ്റു. മുമ്പിൽ പോയ ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകട കാരണം. കോന്നിയിൽ നിന്ന് കുമ്പഴ ഭാഗത്തേക്ക് പോകുകയായിരുന്ന അനിയുടെ കാറിലേക്കാണ് ഇടിച്ചുകയറിയത്. ഇരുചക്രവാഹന യാത്രക്കാരനും പരിക്കേറ്റു.