award
ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാന സമ്മേളനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മൊറാൻ മോർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ കീഴിലുള്ള ബിലീവേഴ്സ് കോളേജ് ഒഫ് നഴ്സിംഗിൽ ബിരുദദാനം നടത്തി. 2023ൽ പഠനം പൂർത്തിയാക്കിയ 29 നഴ്സുമാരുടെ ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മൊറാൻ മോർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപ്പോലീത്ത നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയും നഴ്സിംഗ് കോളേജ് ട്രസ്റ്റിയുമായ റവ.ഫാ.ഡോ.ഡാനിയൽ ജോൺസൺ അദ്ധ്യക്ഷനായ ചടങ്ങിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും സഭയുടെ ഔദ്യോഗികവക്താവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ മിഷൻസ് ഡയറക്ടർ ഡോ.സിനി പുന്നൂസ്, റവ.ഫാ.തോമസ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷെറിൻ പീറ്റർ, അഡ്മിനിസ്ട്രേറ്റിവ് ഹെഡ് അഡ്വ.പ്രിൻസി പി.വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.അനു മാത്യു, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, നഴ്സിംഗ് വിഭാഗം മേധാവി മിനി സാറാ തോമസ് എന്നിവർ പ്രസംഗിച്ചു.