ചെങ്ങ​ന്നൂർ: എസ്.എൻ.ഡി.പി യോഗം അ​രീ​ക്ക​ര പാ​റ​പ്പാ​ട് 2863 ശ്രീ​നാ​രാ​യ​ണ ഗു​രുദേ​വ ക്ഷേ​ത്ര​ത്തിലെ 45-ാ​മ​ത് പ്ര​തി​ഷ്ഠാ വാർഷി​ക മ​ഹോ​ത്സ​വം 25 ന് സമാപിക്കും. .ഇ​ന്ന് രാ​വിലെ 6.30ന് ഗു​രു​പ്ര​ഭാ​തം, 6.45ന് ഗു​രു​പൂ​ജ, അർച്ച​ന, ഗു​രു​പു​ഷ്​പാ​ഞ്​ജ​ലി. 9.30 ന് കു​ടും​ബ​സം​ഗമം. സൈ​ജു പി. സോ​മൻ പ്ര​ഭാഷ​ണം ന​ട​ത്തും. 11.30 ന് അനു​മോ​ദ​ന സ​മ്മേ​ളനത്തിൽ ശാഖാ​യോ​ഗം പ്ര​സിഡന്റ് അഡ്വ. കെ. വി. ജ​യ​പ്ര​കാ​ശ് അ​ദ്ധ്യ​ക്ഷ​നാ​കും. കോ​ടു​കു​ള​ഞ്ഞി വി​ശ്വ​ധർ​മ്മ​മഠ​ത്തി​ലെ ശി​വ​ബോ​ധാ​ന​ന്ദ സ്വാ​മി ഉ​ദ്​ഘാ​ട​നവും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷണവും നിർ​വഹി​ക്കും. ശാ​ഖാ​യോ​ഗം സെ​ക്രട്ട​റി പി. ആർ. ഉ​ത്തമൻ, ഉ​ത്സ​വ ക​മ്മി​റ്റി ജന​റൽ കൺ​വീ​നർ ജ​യ​പ്ര​സാ​ദ് ഭാ​വ​ന എ​ന്നി​വർ സം​സാ​രി​ക്കും. ആർ​ട്ടി​സ്റ്റ് വി​നോ​ദ് വെൺ​മണി, ടി​വി ഫെയിം നിഖിൽ കോ​ട്ട എ​ന്നിവ​രെ അനു​മോ​ദി​ക്കും. 1.30ന് അ​ന്ന​ദാനം. വൈ​കിട്ട് 6.30ന് ദീ​പാ​രാധ​ന, ദീ​പ​ക്കാ​ഴ്ച. രാ​ത്രി 7 ന് ​ തി​രു​വാ​തി​രയും കോൽ​ക​ളി​യും. 8 ന് കാ​ര​യ്​ക്കാ​ട് സർഗ വോ​യി​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സംഗീ​തനിശ. നാ​ളെ രാ​വിലെ 5.30ന് ഗു​രു​പ്ര​ഭാ​തം, 6ന് ഗു​രു​പൂ​ജ, അർച്ച​ന, ഗു​രു​പു​ഷ്​പാ​ഞ്​ജ​ലി. 8 ന് ഗു​രു​ഭാഗ​വ​ത പാ​രാ​യണം. ഘോഷയാത്ര വൈ​കിട്ട് 3.30ന് ഗു​രുദേ​വ ക്ഷേ​ത്രത്തിൽ നിന്ന് ആ​രം​ഭി​ച്ച് മു​ള​ങ്കു​ഴ, പാ​ങ്കാ​വിൽ​പ്പടി, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷൻ, തൈ​പ്പ​റ​മ്പ് വ​ഴി പ​റ​യ​രു​കാ​ലാ ദേ​വി ക്ഷേ​ത്രത്തിൽ എ​ത്തി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മൂ​ല​പ്ലാ​വിൻ​ചുവ​ട് വ​ഴി ഗു​രുദേ​വ ക്ഷേ​ത്രത്തിൽ ദീ​പാ​രാ​ധ​ന​യ്​ക്ക് മു​മ്പായി എ​ത്തി​ച്ചേ​രും. വൈ​കിട്ട് 6.30ന് ദീ​പാ​രാധ​ന, ദീ​പ​ക്കാ​ഴ്​ച, 7 ന് ഗാ​നാർ​ച്ച​ന. 7. 30ന് തി​രു​വ​ന​ന്ത​പു​രം മാ​ഗ്നെ​റ്റോ അ​വ​ത​രി​പ്പി​ക്കു​ന്ന കോമ​ഡി മെ​ഗാ​സ്‌​റ്റേ​ജ് സി​നിമ.