തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെയും ഹീമോഫീലിയ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പത്തനംതിട്ടയുടെയും സംയുക്തസഹകരണത്തിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു. യോഗത്തിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജരുമായ റവ.ഫാ. സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഹീമോഫീലിയ ഫെഡറേഷൻ ഒഫ് ഇന്ത്യ റീജിയണൽ കൗൺസിൽ ചെയർമാൻ ജിമ്മി മാനുവൽ, സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് ഹീമോഫീലിയ പ്രസിഡന്റ് പ്രൊഫ.കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബ്രൂസ് വർഗീസ്, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, ഹെമറ്റോളജി വിഭാഗം മേധാവി ഡോ.ചെപ്സി സി.ഫിലിപ്പ്, ഓർത്തോപ്പീഡിക്സ് വിഭാഗം മേധാവി ഡോ.വിനു മാത്യു ചെറിയാൻ, പി.എം.ആർ വിഭാഗം മേധാവി ഡോ.റോഷിൻ മേരി വർക്കി, പതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.ബോണി അന്ന ജോർജ്, ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറും ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റുമായ ഡോ.അനി തമ്പി എന്നിവർ പങ്കെടുത്തു.