 
അടൂർ : യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെരുപ്പിടാതെ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര ചെയ്ത് ആധുനികകാലത്തെ ഇന്ത്യയെ കണ്ടെത്തിയ നേതാവാണ് രാഹുൽ എന്നും തിരുവഞ്ചൂർ പറഞ്ഞു. മോദി നൽകുന്ന ഗ്യാരന്റി വാറണ്ടി ഇല്ലാത്ത ഗ്യാരന്റിയാണ്. ജനാധിപത്യത്തിന് മരണമണി മുഴക്കാൻ കാത്തിരിക്കുന്ന മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലാതെ മറ്റൊരു പ്രസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എസ് ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ആന്റോ ആന്റണി, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ,യു.ഡി.എഫ് ചെയർമാൻ വർഗീസ് മാമ്മൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എം.ജി കണ്ണൻ, രാഹുൽ മാങ്കൂട്ടത്തിൽ, അലോഷ്യസ് സേവ്യർ, പഴകുളം ശിവദാസൻ,പ്രൊഫ.ഡി.കെ. ജോൺ, പന്തളം സുധാകരൻ, തോപ്പിൽ ഗോപകുമാർ, തേരകത്തു മണി.ഏഴുകുളം അജു,എസ്.ബിനു,സക്കറിയ, ഗീതാ ചന്ദ്രൻ, സുധനായർ, ലാലി ജോൺ എന്നിവർ പ്രസംഗിച്ചു.