thomas

ആറൻമുള : സംസ്ഥാനം പശ്ചാത്തല സൗകര്യ വികസനത്തിന് കടം എടുക്കേണ്ടി വരുന്നത് മോശം കാര്യമല്ലെന്ന് പാർലമെന്റ് മണ്ഡലം ഇടത് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ആറൻമുളയിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യക്തികൾ കടം എടുക്കുന്നതുപോലെയല്ല സർക്കാർ കടം എടുക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനാണ് ഊന്നൽ നൽകിയത്. അതിന് പണം ആവശ്യമാണ്. പണംവരുന്നത് വരെ കാത്തിരിക്കാൻ കഴിയില്ലെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. മന്ത്രി വീണാജോർജ്, എ.പത്മകുമാർ, അഡ്വ.ഓമല്ലൂർ ശങ്കരൻ, കെ.സി.രാജഗോപാലൻ, എം.വി.സഞ്ജു. ടി.വി.സ്റ്റാലിൻ, എൻ.സജികുമാർ, ബാബു കോയിക്കലേത്ത്, ആർ.അജയകുമാർ, പി.ബി.സതീഷ്‌കുമാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.