പത്തനംതിട്ട : കെ.പി.എം.എസ് 53ാം സംസ്ഥാന സമ്മേളനം 25, 26, 27 തീയതികളിൽ തിരുവല്ലയിൽ നടക്കും.
25 ന് വൈകിട്ട് 5.30 ന് തിരുവല്ല മുനിസിപ്പൽ പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. കെ.പി.എം. എസ് പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്ര ട്ടറി പുന്നല ശ്രീകുമാർ, ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രോപ്പൊലീത്ത, കേരള മുസ്ലീം ജമാ അത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷെറി. ജെ .തോമസ്, ദളിത് ആദിവാസി സംയുക്ത സമിതി ചെയർമാൻ കെ.കെ .സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
26 ന് രാവിലെ 10 ന് അലക്‌സാണ്ടർ മാർത്തോമ സ്മാരക ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം . 9 ന് വർക്കിംഗ് പ്രസിഡന്റ് പി.എ അജയ് ഘോഷ് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിക്കും.
4.30 ന് (രാമപുരം മാർക്കറ്റിൽ നടക്കുന്ന സെമിനാർ ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ചെയർമാൻ ഡോ. ജി. മോഹൻഗോപാൽ ഉദ്ഘാടനം ചെയ്യും. സണ്ണി.എം. കപിക്കാട് മോഡറേറ്ററായിരിക്കും. 6.30ന് സർഗസന്ധ്യ .
27 ന് വൈകിട്ട് .4.30 ന് തിരഞ്ഞെടുപ്പ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ, അഖിൽ കെ.ദാമോദരൻ , എം.എസ്.സുനിൽകുമാർ , സി.കെ.ഉത്തമൻ , അനിൽ അമിക്കുളം , അഖിൽ കെ ദാമോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.