
കോന്നി: മുൻ എം.എൽ.എയും റബർ ബോർഡ് ചെയർമാനും ആയിരുന്ന പി.ജെ തോമസിന്റെ ചരമവാർഷിക അനുസ്മരണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കെ.പി.സി.സി അംഗം മാത്യു കുളത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു.റോബിൻ പീറ്റർ, എലിസബത്ത് അബു, എസ്. സന്തോഷ് കുമാർ , ദീനാമ്മ റോയി, റോജി ഏബ്രഹാം, അബ്ദുൾ മുത്തലിഫ്, അനിസാബു, ഐവാൻ വകയാർ, എസ്. ടി. ഷാജികുമാർ, ജോയി തോമസ്, റോബിൻ കാരാവള്ളിൽ, ഷിജു അറപ്പുരയിൽ, മോഹനൻ കാലായിൽ, ചിത്ര രാമചന്ദ്രൻ, മീനു മാത്യു, വി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.