lilly

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കിയൊക്സിയ ഡിജിറ്റൽ ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു. വൈൽഡ് ലൈഫ് നേച്ചർ ഫോട്ടോഗ്രഫർ ഇൻഫ്ലുവൻസർ മുബാറക് ഷാനു വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. തോഷിബ ഗൾഫാണ് ക്ലാസുകൾ നടത്തിയത്. ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി.വേണുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ലയൺസ് ഡിസ്ട്രിക്ട് 318 ബി സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സൻറോഷ് വർഗീസ്, ജോൺ ഷാരി, ഫിലിപ്പ് പി.ജെ.ജെ, ലില്ലി അക്കാദമിക് ഡയറക്ടർ അജ സോണി, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ സംസാരിച്ചു.