വല്ലന: ഭക്തിയുടെ നിറവിൽ എസ്.എൻ.ഡി.പി യോഗം 74ാം വല്ലന ശാഖാ ഗുരുദേവക്ഷേത്രത്തിലും വല്ലന മഹാദേവർ ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറി. തന്ത്രി വല്ലന കൗസ്തുഭം മഹേഷ് മോഹനന്റെ മുഖ്യ കാർമ്മികത്വത്തിലും മഹാദേവക്ഷേത്രം മേൽശാന്തി അനീഷ് തയ്യിൽ ഗുരുദേവക്ഷേത്രം ശാന്തി പി.സി ശശി എന്നിവരുടെ സഹ കാർമ്മികത്വത്തിലുമാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്. ഭരണസമിതി പ്രസിഡന്റ് പി.ജി അശോകൻ, വൈസ് പ്രസിഡന്റ് അരുൺ കെ.ബി, സെക്രട്ടറി ഇൻചാർജ്ജ് അഭിലാഷ് കമൽ, കൺവീനർ പി.ആർ രാജൻ, കമ്മിറ്റി അംഗങ്ങളായ ശരൺ പി.ശശിധരൻ, അനീഷ്‌ലാൽ, ലീനാകമൽ, പദ്‌മേഷ്, രഘുനാഥൻ, സുലേഖ സതീഷ്, അശ്വതി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഗുരുക്ഷേത്രത്തിൽ നടന് ശ്രീനാരായണ ദർശന പഠന ക്ലാസിൽ എസ്.എൻ.ഡി.പിയോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗവും മോട്ടിവേഷൻ ട്രെയിനറും യോഗം സൈബർസേന കോട്ടയം ജില്ലാ ചെയർമാനുമായ ബിബിൻ ഷാൻ 'മഹാഗുരുവും മഹാകവിയും 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് കൊടിയേറ്റു സദ്യ നടന്നു. ഉച്ചക്ക് 2ന് പറയ്‌ക്കെഴുന്നള്ളത്ത് ആരംഭിച്ചു. വൈകിട്ട്.6.30ന് ദീപാരാധനക്കുശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു. ഇന്ന് ഗുരുക്ഷേത്രത്തിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ വൈകിട്ട് 7ന് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്ററും ഫാമിലി കൗൺസലറുമായ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് പി.ജി അശോകൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ഇൻചാർജ് അഭിലാഷ് കമൽ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം ലീനാകമൽ നന്ദിയും പറയും.രാത്രി 9ന് കരോക്കെ ഗാനമേള . 26ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്കും ദീപക്കാഴ്ചയ്ക്കും ശേഷം കൊടിയിറക്കും.തുടർന്ന് അത്താഴപൂജ, രാത്രി 9.30ന് നൃത്തനാടകവും നടക്കും. മഹാദേവക്ഷേത്രത്തിൽ 25ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷസിൽ ഗണപതിഹോമം. 6.45ന് ഉഷ:പൂജ, 7.30ന് പന്തീരടി പൂജ, 8 മുതൽ പറയ്‌ക്കെഴുന്നള്ളത്ത്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ . തുടർന്നുള്ള ദിവസങ്ങളിൽ പതിവു പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ 27ന് രാവിലെ 8ന് ദേവീനടയിൽ പൊങ്കാല, 10ന് സർപ്പക്കാവിൽ നാഗപൂജയും നൂറുംപാലും, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 3ന് ഘോഷയാത്ര . 28ന് രാവിലെ 8ന് കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാപാധനയ്ക്കുശേഷം കൊടിയിറക്കും, രാത്രി 9ന് ഗാനമേള നടക്കും.