
ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം 97 -ാം ചെങ്ങന്നൂർ ടൗൺ ശാഖയിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക മഹോത്സവം 27, 28, 29 തീയതികളിൽ നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, മഹാഗുരുപൂജ, കലശാഭിഷേകം, പ്രഭാഷണങ്ങൾ, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര , കരോക്കെ ഗാനമേള , തിരുവാതിര ,കോമഡി ഷോ എന്നിവ നടക്കും. 27ന് വൈകിട്ട് 4.30ന് പ്രതിഷ്ഠ മഹോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടുക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ശിവബോധനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ ശോഭാവർഗീസ്, കെ.ഷിബുരാജൻ തുടങ്ങിയവർ സംബന്ധിക്കും.