car-acci

പത്തനംതിട്ട : ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. പെരിങ്ങമലയിൽ ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അപകടം. പെരിങ്ങമല സ്വദേശികളായ അൽഅമീൻ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവർക്കാണ് പരിക്കേറ്റത്. അപ്പുവിന്റെ സഹോദരിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി വാഹനവുമായി​ വീട്ടിലേക്ക് പോകുകുകയായിരുന്നു ഇവർ. പെരിങ്ങമല റേഷൻ കടയ്ക്ക് സമീപത്തെ വളവിൽ എത്തി​യപ്പോൾ കാറിന്റെ മുന്നി​ലെ ടയർ പൊട്ടുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ അൽഅമീനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.