
പത്തനംതിട്ട : സഹനത്തിന്റെയും കുരിശു മരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ച് വിവിധ പള്ളികളിൽ നടന്ന ഓശാന ചടങ്ങുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പങ്കെടുത്തു. മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്ത ശേഷം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ ദേവാലയം, പത്തനംതിട്ട ഗാർഡിയൻ എയ്ഞ്ചൽ ലാറ്റിൻ കാത്തലിക് ദേവാലയം, മുണ്ടത്താനം ഇമ്മാനുവൽ മാർത്തോമ ദേവാലയം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.