bjp
പാണ്ടനാട് പഞ്ചായത്തിൽ ബിജെപി നടത്തിയ ജനാധിപത്യ സംരക്ഷണയാത്ര

ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ സിപിഎം - കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കെടുകാര്യസ്ഥയ്ക്കും അഴിമതിയ്ക്കും എതിരെ ബി.ജെ.പി ജനാധിപത്യ സംരക്ഷണയാത്ര നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്യം ജനാധിപത്യ സംരക്ഷണയാത്ര നയിച്ചു. പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി എം.വി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.സി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിമാരായ രഞ്ജിത്ത് കുമാർ, പി.ജി മഹേഷ്, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ രഘുറാം, ശ്രീകലാ ശിവനുണ്ണി, കെ.കെ ഗോപാലൻ, ജയശ്രീ മണിക്കുട്ടൻ, സുജിത്ത് പാണ്ടനാട്, രജിത ഉദയൻ, സുമിത്ര എന്നിവർ പ്രസംഗിച്ചു.