25-anandaraj
എസ് എൻ ഡി പി യോഗം പന്തളം യൂണിയനിലെ മങ്ങാരം 147-ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ശ്രീനാരായണ കൺവൻഷൻ പന്തളം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ മങ്ങാരം 147 -ാം ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ശ്രീനാരായണ കൺവെൻഷനും, രണ്ടാമത് ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ വാർഷികവും പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ദിവാകരൻ പല്ലവി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രാജീവ് ആമുഖ പ്രസംഗം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, ശാഖാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മപ്രഭാഷണത്തിന് ശ്രീജേഷ് ശ്രീഹരി നേതൃത്വം നൽകി. രാവിലെ മുതൽ നടന്നു വരുന്ന വൈദിക ചടങ്ങുകൾക്ക് ജയദേവൻ ശാന്തി നേതൃത്വം നൽകി. വൈകിട്ട് നടക്കുന്ന ശ്രീനാരായണ സന്ദേശ സമ്മേളനം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും 32വർഷങ്ങളായി ശിവഗിരി തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്ന തങ്കച്ചൻ പ്രകാശ് ഭവനത്തെ ആരിക്കലും ഡോ.ഏ.വി. ആനന്ദ രാജ് നിർവഹിക്കും. വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ മുഖ്യപ്രഭാഷണം നടത്തും. ദീപാരാധനയ്ക്കും, ദീപ കാഴ്ചക്കും ശേഷം വീരനൃത്ത അവതരണം നടക്കും. നാളെ രാവിലെ മുതൽ നടക്കുന്ന വൈദിക ചടങ്ങുകൾക്ക് സുജിത്തു തന്ത്രികൾ നേതൃത്വം നൽകും. ആശാ പ്രദീപ് കോട്ടയം ശ്രീനാരായണ ദർശന പ്രഭാഷണത്തിനും ക്ലാസുകൾക്കും നേതൃത്യം നൽകും. വൈകിട്ട് മഹാ സർവശ്വര്യ പൂജ, നൃത്താവിഷ്‌കാരം തുടങ്ങി വിവിധ കലാപരിപാടികൾ എന്നിവ നടക്കും.