25-thomas-issac-selfie

പത്തനംതിട്ട: മലയോര ജില്ലയിലെ പട്ടയ പ്രശ്‌നത്തിന് എം.പിയായാൽ ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് പറഞ്ഞു. തണ്ണിത്തോട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. മലയോര മേഖലയിൽ മൂന്ന് തലമുറയ്ക്ക് മുമ്പേ എത്തിയ നിരവധി പേർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശ് വ്യാജ പട്ടയം നല്കി കർഷകരെ വഞ്ചിയ്ക്കുകയായിരുന്നു ചെയ്തത്. വന്യജീവി അക്രമം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. വനിതകൾക്കായി 5000 കാർഷികസംരംഭങ്ങൾ ജില്ലയിൽ ആരംഭിക്കും, രണ്ട് മണിക്കൂർ അദ്ധ്വാനം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം കണ്ടെത്തും ,ഒപ്പം സ്ത്രീ സുരക്ഷജില്ലയായി പത്തനംതിട്ടയെ മാറ്റുമെന്നും മലയാലപ്പുഴയിൽ തോമസ് ഐസക്ക് പറഞ്ഞു. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.ബി.ഹർഷകുമാർ, എം.എസ് രാജേന്ദ്രൻ. മലയാലപ്പുഴ മോഹൻ, വി.മുരളിധരൻ, ജോയ് കരിമ്പടത്തിൽ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.