കോന്നി: 14 കുപ്പികളിലാക്കിയ 7 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് സ്വദേശി അലക്സിനെയാണ് തണ്ണിത്തോട് ഓട്ടോറിക്ഷ സ്റ്റാൻഡിൽ വിൽപ്പനയ്ക്ക് എത്തിച്ച വിദേശ മദ്യവുമായി പൊലീസ് പിടികൂടിയത്. 2019 ലും ഇതേ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.