convention
യു.ഡി.എഫ് പെരിങ്ങര മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നിശ്ചിത ശതമാനം വോട്ട് നേടി ചിഹ്നം നിലനിറുത്താനുള്ള പോരാട്ടത്തിലാണ് സി.പി.എമ്മെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ചെറുപ്പക്കാരുടെ പലയാനത്തിന് കാരണം ഇടതു സർക്കാറിന്റെ നയങ്ങളാണെന്നും എന്നിട്ട് തൊഴിൽ മേളയെന്ന് പറഞ്ഞ് ഇടതുസ്ഥാനാർത്ഥി ഇറങ്ങിയിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. യു.ഡി.എഫ് പെരിങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, പി.ജി.പ്രസനകുമാർ, അഡ്വ.റജി തോമസ്, സാം ഈപ്പൻ, സതീഷ് ചാത്തങ്കരി, അരുന്ധതി അശോക്, ഏബ്രഹാം കുന്നുകണ്ടത്തിൽ, പെരിങ്ങര രാധാകൃഷ്ണൻ, ജിജോ ചെറിയാൻ, ബിനു വി.ഈപ്പൻ, റോയി വർഗീസ്, രാധാകൃഷ്ണൻ അറേക്കുളം, അഭിലാഷ് വെട്ടിക്കാടൻ, വിനോദ് കോവൂർ, മിനിമോൾ ജോസ്, ഭാസി, ജിജി ചാക്കോ, ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.