udf

ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ ചെങ്ങന്നൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു സമീപം തോട്ടുകര ബിൽഡിംഗിൽ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, ടോമി കല്ല്യാനി, അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ, അഡ്വ.ഡി.നാഗേഷ് കുമാർ, ശോഭ വർഗീസ്, സണ്ണി കോവിലകം, തോമസ് ചാക്കോ, അഡ്വ.കെ.ആർ സജീവൻ, അഡ്വ.ജോർജ് തോമസ്, സാബു ഇലവുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.