മല്ലപ്പള്ളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടാങ്ങൽ മേഖലാ കമ്മറ്റി ഓഫീസ് സി.പി.എം ജില്ലാ കമ്മറ്റിയംഗം റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പു കമ്മിറ്റി മേഖലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, കെ സതീഷ്, പി.പി സോമൻ, എം.എം അൻസാരി, കെ സുരേഷ്, നവാസ് ഖാൻ,സലാം പള്ളിക്കൽ നജീബ് കൊല്ലംപറമ്പിൽ,അസീസ് റാവുത്തർ,ഉഷാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.