അടൂർ : കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു.) അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി കുടുംബ സംഗമം നടത്തി. ബി.കെ എം യു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഐക്കാട് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ജി രതീഷ് കുമാർ, ഷാജി തോമസ്, ഏഴംകുളം നൗഷാദ്, ജോർജ് ശാമുവേൽ, പി.വിനോദ്, അഡ്വ.എസ്.അച്ചുതൻ എന്നിവർ സംസാരിച്ചു.