1
എഴുമറ്റൂർ വായനശാല - കാട്ടോലിപ്പാറ റോഡിൽ കുടിവെള്ള വിതരണ പൈപ്പ് തകർന്ന് ജലം നഷ്ടമാകുന്നു.

മല്ലപ്പള്ളി : കൊടുംവേനിൽ വെള്ളമെല്ലാതെ ജനം വലയുമ്പോൾ എഴുമറ്റൂർ പഞ്ചായത്തിൽ പൈപ്പ് പൊട്ടി പാഴാവുകയാണ് വെള്ളം. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ ശീതക്കുളം മുതൽ എഴുമറ്റൂർ ജംഗ്ഷൻ വരെ 5 ഇടങ്ങളിലും, കാരമല - വായനശാല - കാട്ടോലിപ്പാറ റോഡിൽ 8 ഇടങ്ങളിലും പൈപ്പ് പൊട്ടിയിയിട്ടുണ്ട്. ഇരുമ്പുകുഴി - വായനശാല റോഡിൽ 5 ഇടങ്ങളിലും പുറ്റത്താനി -വേങ്ങഴ റോഡിൽ 2 ഇടങ്ങളിലും ഉൾപ്പെടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 20 ഇടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. എഴുമറ്റൂർ - തടിയൂർ തുണ്ടിയിൽ കടവ് റോഡിൽ എഴുമറ്റൂർ വായനശാല ജംഗ്ഷൻ മുതൽ ഇരുമ്പുഴി വരെയുള്ള 1.5 കിലോമീറ്റർ ദൂരപരിധിയിൽ 4 ഇടങ്ങളിലും, ആനക്കുഴി മുതൽ ശാന്തിപുരം വരെ 3 ഇടങ്ങളിലും മാസങ്ങളായി ജലം പാഴാകുന്നു.കാരമലയിലെ പ്രധാന ടാങ്കിന് സമീപം മുതൽ ഇതാണ് സ്ഥിതി. വിവരം അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. തുടർച്ചയായി വെള്ളമൊഴുകി റോഡുകളും തകർന്നു. അടുത്തിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ എഴുമറ്റൂർ -പടുതോട് റോഡും പൊളിഞ്ഞു തുടങ്ങി.എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപവും ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപവും പുറ്റത്താനിക്ക് സമീപവും പൈപ്പ് പൊട്ടി അടുത്തിടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു .പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇൗ കുഴികൾ അടച്ചില്ല.

അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-----------------

റോഡുകളുടെ നവീകരണ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുവാൻ തയ്യാറാകാത്തതാണ് തകർച്ചയ്ക്ക് കാരണം. ഹൗസ് കണക്ഷൻ എടുത്ത ഗുണഭോക്താക്കളോട് നിഷേധാത്മക സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.

രാജൻ

പാറയ്ക്കമുറിയിൽ