voter

പത്തനംതിട്ട : ഏഴ് നിയമസഭ മണ്ഡലങ്ങളിലായി നൂറ് പിന്നിട്ട 361 വോട്ടർമാർ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുണ്ട്. ഇതിൽ കൂടുതലും പേരും സ്ത്രീകളാണ്. 235 വനിതകളും 126 പുരുഷ വോട്ടർമാരും. ആറൻമുളയിലാണ് കൂടുതൽ നൂറുകടന്ന വോട്ടർമാരുള്ളത്, 83 പേർ. അൻപത് സ്ത്രീകളും 33 പുരുഷൻമാരും. ഏറ്റവും കുറവ് പൂഞ്ഞാർ മണ്ഡലത്തിലാണ്. നൂറ് കഴിഞ്ഞ 35 വോട്ടർമാർ മാത്രമേ ഇവിടുള്ളു. ഇതിൽ ഏഴ് പേർ പുരുഷൻമാരാണ്.

100 മുതൽ 109 വയസുവരെയുള്ളവരാണ് നൂറു കടന്നവരുടെ കൂട്ടത്തിലുള്ളത്. തിരുവല്ല നിയമസഭാ മണ്ഡലത്തിലെ ഭാർഗവിയാണ് ഏറ്റവും കൂടുതൽ പ്രായമുള്ള വോട്ടർ. 109 വയസാണ് ഭാർഗവിക്ക്.

വീട്ടിലിരുന്ന് വോട്ട് ചെയ്യാം

പ്രായാധിക്യത്തിന്റെ അവശതകൾ ഏറെയുള്ളതിനാൽ നൂറു കടന്നവർക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഏറെയാണ്. ഇതിന് പരിഹാരമായി എൺപത്തഞ്ച് വയസിന് മുകളിലുള്ള പൗരന്മാർക്ക് വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിനായി ഫോറം12 ഡി അപേക്ഷ ബി.എൽ.ഒമാർ മുഖേന വിതരണം ചെയ്യും. അപേക്ഷ നൽകുന്നവർക്ക് വോട്ടുരേഖപ്പെടുത്താൻ സന്നാഹങ്ങളുമായി ഓഫീസർമാരുടെ ടീം വീട്ടിലെത്തും.

നൂറ് പിന്നിട്ട വോട്ടർമാർ നിയമസഭ

മണ്ഡലം അടിസ്ഥാനത്തിൽ

1. തിരുവല്ല : 69

2. റാന്നി : 39

3. ആറൻമുള : 83

4. കോന്നി : 51

5. അടൂർ : 41

6. കാഞ്ഞിരപ്പള്ളി : 43

7. പ‌‌ൂഞ്ഞാർ : 35

ആകെ : 361

126 : പുരുഷൻ

235 : സ്ത്രീകൾ