പ്രമാടം : കല്ലട ജലസേചന പദ്ധതിയുടെ വി. കോട്ടയം ഭാഗത്തുകൂടി കടന്നുപോകുന്ന കനാലിന്റെ അറ്റകുറ്റപ്പണി നടത്തി സുഗമമായി വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സാംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.വി. വർഗീസ്, വി.കെ. സന്തോഷ് കുമാർ, രാജീസ് കൊട്ടാരം, ജോൺസൺ മൈലപ്ര, കെ.ജെ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.