
പത്തനംതിട്ട : രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും കാത്തുസൂക്ഷിക്കുവാൻ സർക്കാർ ജീവനക്കാർ മുന്നോട്ട് വരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ).
ജില്ലാ സമ്മേളനം കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാസെക്രട്ടറി എം.കെ.സതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.അജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഡോ.സുമേഷ് സി.വാസുദേവൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.ഷിബു പ്രമേയ അവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ.മിനി, എ.എസ്.സുമ, ജി.അനീഷ് കുമാർ, കീർത്തി.എസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : പ്രിയ ജി.എസ് (പ്രസിഡന്റ്), ഉദീഷ്.യു,
സുഭാഷ് കുമാർ.സി.ബി (വൈസ് പ്രസിഡന്റുമാർ), ഡോ.സുമേഷ് സി.വാസുദേവൻ
(സെക്രട്ടറി), രാജേഷ് കുമാർ.സി.പി, സുജാത.എം.പി (ജോയിന്റ് സെക്രട്ടറിമാർ), സാബു.പി.ടി (ട്രഷറർ), ലക്ഷ്മിപ്രിയ (ജില്ലാ വനിതാ കൺവീനർ).