nda

പത്തനംതിട്ട : എൻ.ഡി.എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ലോക്‌സഭ ഇലക്ഷൻ ഇൻചാർജ് കരമന ജയൻ, എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ ആന്റണി, സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളദേവി, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ജില്ലാ പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് എബ്രഹാം തോമസ്, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.മഞ്ജു കെ.നായർ, എൽ.ജെ.പി (ആർ) രാജേഷ്, ശിവസേന നേതാവ് മനോജ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വി.എൻ ഉണ്ണി, വിക്ടർ ടി.തോമസ്, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ.നായർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, അഡ്വ.കെ.ബിനുമോൻ എന്നിവർ പങ്കെടുത്തു.