cpi-and-congress

പത്തനംതിട്ട: സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടായി സി.പി.ഐയുടെ പത്തനംതിട്ട നഗരത്തിലെ സജീവ പ്രവർത്തകനായിരുന്നു അബ്ദുൾ ഷുക്കൂർ. അടുത്തിടെ നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐയിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. സി.പി.ഐ കോഴഞ്ചേരി മുൻ എൽ.സി സെക്രട്ടറി എം.എസ് പ്രകാശും കോൺഗ്രസിൽ ചേർന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അംഗത്വം നൽകി സ്വീകരിച്ചു.