കടമ്പനാട് : ശ്രീഭഗവതി - ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് 28 ന് കൊടിയേറും. ഏപ്രിൽ 6 ന് സമാപിക്കും. 28 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം . 8 ന് ദേവീ ഭാഗവതപാരായണം, 12.30ന് കൊടിയേറ്റ് സദ്യ, രാത്രി 7.30 ന് തന്ത്രി താഴമൺമഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി മധുസൂദനൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും തൃക്കൊടിയേറ്റ്. തുടർന്ന് ശ്രീഭൂതബലി വിളക്ക്, രാത്രി 8.15ന് ഡോ. കൃഷ്ണവേണിയുടെ പ്രഭാഷണം, 9.15ന് തിരുവാതിര, എല്ലാ ദിവസവും രാവിലെ 5 ന് അഷ്ടദ്രവ മഹാഗണപതിഹോമം 8ന് ദേവീഭാഗവത പാരായണം. 29 ന് വൈകിട്ട് ശ്രീഭൂതബലി വിളക്ക്, 8ന് ഗാനസന്ധ്യ, 30 ന് രാത്രി 7.30 ന് തിരുവാതിര, 8.30 ന് കീബോർഡ് ഫ്യൂഷൻ, 31 ന് രാത്രി 8.30ന് തിരുവാതിര, ഏപ്രിൽ 1 ന് രാവിലെ 8ന് നാരായണീയം, വൈകിട്ട് 7 ന് ദീപാരാധനയ്ക്ക് ശേഷം ശ്രീഭൂതബലി വിളക്ക്, 7.30ന് താപ്പൊലി ഉത്സവം, രാത്രി 8 ന് നാമജപലഹരി, 2 ന് രാവിലെ 6 ന് നേർച്ചപൊങ്കാലയും സമർപ്പണവും, 8ന് ദേവീഭാഗവത പാരായണം, രാത്രി 7.30ന് നൃത്തനൃത്തങ്ങൾ, 3 ന് രാവിലെ 10 ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30 ന് വാഹനഘോഷയാത്ര, രാത്രി 9.30ന് പെരുമ്പടയാട്ടം, 4 ന് രാവിലെ 10 ന് ശാസ്താക്ഷേത്രത്തിൽ ഉത്സവബലി. 12 ന് ഉത്സവബലി ദർശനം, രാത്രി 7.30ന് നൃത്തസംഗീത നാടകം, 5 ന് വൈകിട്ട് 7.30 ന് നാട്യജ്വാല, 11.30 ന് പള്ളിവേട്ട, 6 ന് ഉച്ചയ്ക്ക് 2.30 ന് ആൽത്തറമേളം, വൈകിട്ട് 4.30 ന് കടമ്പനാട് പൂരം, തുടർന്ന് ആറാട്ടിന് പുറപ്പാട്, 6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 8 ന് സംഗീതസദസ്. രാത്രി 11 ന് കൊടിയിറക്ക്, 1ന് ഗാനമേള.