പുല്ലാട് : തട്ടിപ്പിനിരയായ ജി ആൻഡ് ജി നിക്ഷേപകർക്ക് പിന്തുണപ്രഖ്യാപിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി. നിക്ഷേപകരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് എന്തെല്ലാം നടപടികൾ എടുക്കാൻ സാധിക്കുമൊ അതെല്ലാം ചെയ്യും. ഇ.ഡി അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. ഒളിവിൽ കഴിയുന്ന പ്രതികളെ ഭരണസ്വാധീനവും പൊലീസ് ഉന്നതബന്ധവും ഉപയോഗിച്ച് സംരക്ഷിക്കുകയാണെന്ന് നിക്ഷേപകർ അനിൽ ആന്റണിയോട് പരാതിപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് കേരള പൊലീസ് ആണെന്നും നിക്ഷേപകർ ഇൗ ആവശ്യമുന്നയിച്ച് നടത്താൻ പോകുന്ന സമരത്തിന് എൻ.ഡി.എ പിന്തുണ നൽകുമെന്നും അനിൽ കെ.ആന്റണി ഉറപ്പ് നൽകി.
പന്തളം പോളിടെക്നിക്ക് കോളേജ് സന്ദർശിച്ച സ്ഥാനാർത്ഥി വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ആശയവിനിമയം നടത്തി.