tho
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് എരുമേലിയിൽ

തണ്ണിേത്താട് : എം.പിയായി തിരഞ്ഞെടുക്കപ്പെട്ടാൽ പത്തനംതിട്ടയിലെ പട്ടയ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് പറഞ്ഞു. തണ്ണിത്തോട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിൽ മൂന്ന് തലമുറയ്ക്ക് മുന്നിൽ എത്തിയ നിരവധി പേർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. വന്യജീവി അക്രമം തടയാൻ നടപടികൾ സ്വീകരിക്കും. കുടുംബശ്രീയിലെ സ്ത്രീകൾക്ക് വീട്ടിലിരുന്നോ വീടിനടുത്തോ തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. രക്തസാക്ഷി എം.എസ്.പ്രസാദിന്റെ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി പുഷ്പാർച്ചനടത്തി. കോന്നി മണ്ഡലത്തിലെ ദേവാലയങ്ങളിലും തോമസ് ഐസക്ക് സന്ദർശനം നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എൽ.ഡി.എഫ് നേതാക്കളായ പി.ബി.ഹർഷകുമാർ, എം.എസ്.രാജേന്ദ്രൻ, മലയാലപ്പുഴ മോഹൻ, വി.മുരളിധരൻ, ജോയ് കരിമ്പടത്തിൽ അനിൽകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.