thulasidas
തുളസീദാസ്

തിരുവല്ല : 14 വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ തുളസീദാസ് (36), കിഴക്കനോതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് (34) എന്നിവർ അറസ്റ്റിലായി. സംഭവം കഴിഞ്ഞ ദിവസം പെൺകുട്ടി കൂട്ടുകാരിയുമായി പങ്കുവയ്ക്കുകയും, കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയുമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സി.ഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. തുളസീദാസ് ഈ മാസം 12നും ശ്രീജിത്ത് കഴിഞ്ഞ ഓഗസ്റ്റിലും ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.