26-chittayam
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അടൂർ : മിത്രപുരം ഉദയഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങ് ഭക്തിസാന്ദ്രമായി . ചുറ്റമ്പല സമർപ്പണം ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാഗാനന്ദ സ്വാമി നിർവഹിച്ചു.

മേൽവസ്ത്രം ധരിച്ച് ചുറ്റമ്പലത്തിനുള്ളിൽ എല്ലാ ഭക്തജനങ്ങൾക്കും പ്രവേശിക്കാമെന്നുള്ള ക്ഷേത്രം ഭാരവാഹികളുടെ നിർദ്ദേശം ശിവഗിരി മഠത്തിന്റെ അംഗീകാരത്തോടെ സ്വാമി അനുഗ്രഹ പ്രഭാഷണത്തിനിടെ പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

നമസ്‌കാര മണ്ഡപം കൈതപ്രം ദാമോദരൻ നമ്പൂതിരി സമർപ്പിച്ചു. സ്വാമി ശിവാനന്ദശർമ്മ കൊടിമര സമർപ്പണം നടത്തി.
വൈക്കം സനീഷ് ശാന്തി ശക്തിവേൽ സമർപ്പണം നിർവഹിച്ചു . പ്രസിഡന്റ് പി രവീന്ദ്രൻ ശക്തിവേൽ ഏറ്റുവാങ്ങി. സാംസ്‌കാരിക സമ്മേളനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു.

ശ്രീനാരായണ ഗുരുദേവന്റെ ദീർഘവീക്ഷണത്തോടെയുള്ള ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഗുരുദേവന്റെ ആശയങ്ങളാണ് പുരോഗമന നവോത്ഥന പ്രസ്ഥാനങ്ങൾക്ക് കരുത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ പ്രസന്നൻ സ്വാഗതം പറഞ്ഞു . പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ റവ. ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, പഴകുളം നൂറുൽ ഹുദാ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അഫ്‌സൽ മാന്നാനി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. മണ്ണടി മോഹനൻ, അഡ്വ. മനോജ് കുമാർ,ടി.

ടി. യേശുദാസ് ഗീതം, കെ.പി.ഉദയഭാനു, എ.പി.ജയൻ, പഴകുളം ശിവദാസൻ, ടി. മുരുകേഷ്, അനു കെ.വി, അനിൽ തടാലിൽ, എ.പി സന്തോഷ്, ഷൈലജ പുഷ്പൻ, പുനലൂർ സോമരാജൻ, രാജേഷ് തിരുവല്ല, ആർ.സുഭാഷ് പഴകുളം, സി.കൃഷ്ണദാസ്, ശാന്തി മേലൂട് തുടങ്ങിയവർ സംസാരിച്ചു. . ക്ഷേത്രം കൺവീനർ ഷനിൽ വെട്ടുകാട്ടിൽ നന്ദി പറഞ്ഞു.