
പത്തനംതിട്ട : നിറത്തിന്റെ പേരിൽ വെറുപ്പ് വിതയ്ക്കുന്ന ജീവിതാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം 'പുണ്യാഹം ' പ്രസ്‌ക്ലബ് ഹാളിൽ പ്രദർശിപ്പിച്ചു. സജിൽ ശ്രീധറിന്റെ തിരക്കഥയിൽ ശ്യാം അരവിന്ദം സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനം പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസേർച്ച് സെന്റർ പ്രസിഡന്റ് ജി.വിശാഖൻ ഉദ്ഘാടനം ചെയ്തു. എം.എസ്.സുരേഷ്, രഘുനാഥൻ ഉണ്ണിത്താൻ, സി.എസ്.മണിലാൽ, ഡോ.നിബുലാൽ വെട്ടൂർ, ആദർശ് കുമാർ, കൃപ അമ്പാടി, ജയിൻ അങ്ങാടിക്കൽ , ശ്യാം അരവിന്ദം, ദിൽഷാദ് എന്നിവർ സംസാരിച്ചു. അഭിനേതാക്കളായ റഷീദ് മുളന്തറ, മല്ലിക സോമൻ, അശോകൻ, അനന്ദകൃഷ്ണൻ, അശോക് അരവിന്ദ് എന്നിവരെ അനുമോദിച്ചു.