
പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച വർണാഭമായി. പൂഴിക്കാട് തവളംകുളം, തൂമല ,താവളത്തിൽ, തണ്ടാനുവിള, വഞ്ചിഭാഗം, ചിറ മുടി, വല്ല്യ യ്യത്ത്, പൂഴിക്കാട് പടിഞ്ഞാറ് വഞ്ചിഭാഗം, തെക്കോട്ടു ചരിഞ്ഞതിൽ തുടങ്ങി കരയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഒറ്റക്കാളകൾ ഇരട്ടക്കാളകൾ എന്നിവ ഉൾപ്പെടെ 15 ഓളം കെട്ടുരുപ്പടികൾ വൈകുന്നേരം ആറുമണിയോടെ വാദ്യഘോഷത്തിന്റെയും, അമ്മൻ കുടം, കാവടിയാട്ടം എന്നിവയുടെയും അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലേക്ക് എത്തിച്ചു. കൊട്ടക്കാട്ട് ഭാഗത്ത് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ ഇത്തവണ ഒരു ജോഡി ഇരട്ടക്കാളകളെയും പ്രദർശനത്തിനായി കൊണ്ടുവന്നു.