
അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എസ്.സോമനാഥൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സന്തോഷ് ചാത്തന്നൂപ്പുഴ സ്വാഗതവും പി.മുഹമ്മദാലി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി.ഹരിദാസ്, ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, ഉമ്മൻ മത്തായി , കെ.ആർ.ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ സമ്മാനദാനം നിർവഹിച്ചു.